Sudhinam poster

1994 · song 1

Manjo Manjaadi

From Sudhinam

Credits

Singer
KS Chithra MG Sreekumar
Lyricist
Gireesh Puthenchery
Composer
Rajamani

Lyrics

നാവാ നദി നിന്നാടിയ കഥകളിയുടെ മേളം നീയാം കിളി കളിയാടിയ ചിറകടിയുടെ താളം മഞ്ഞോ മഞ്ചാടിച്ചില്ലയില്‍  മെല്ലെ കിന്നാരം ചൊല്ലുന്നു നിറമേഴുമെഴും പൂവുമായ് പുലര്‍ക്കാലമെന്നെ പുല്‍കവേ  നീയുണര്‍ന്നു പാടിയോ  കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി മഞ്ഞോ മഞ്ചാടിച്ചില്ലയില്‍  മെല്ലെ കിന്നാരം ചൊല്ലുന്നു ആരോ മൂളും ചിന്തു കേട്ടെന്‍  ഓരോ മോഹച്ചാന്തു തൊട്ടും മനമൊരുങ്ങാന്‍ തുടങ്ങും  നീലച്ചോലപ്പൂന്തണലില്‍ നിറമുകില്‍ മാലചാര്‍ത്തി നീയെന്നുള്ളില്‍ പൂത്തൊരുങ്ങി കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി  മഞ്ഞോ മഞ്ചാടിച്ചില്ലയില്‍  മെല്ലെ കിന്നാരം ചൊല്ലുന്നു ഏതോ രാഗപ്പീലി തുന്നും  മായാവീണക്കമ്പികളില്‍ സ്വരമുതിരാന്‍ തുടങ്ങും നീയെന്‍ മുന്നില്‍ വന്നിരുന്നാല്‍ കുരുന്നിളം പുഞ്ചിരിതന്‍  കുഞ്ഞോളങ്ങള്‍ ഉള്ളില്‍ മിന്നും  കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പി മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി മഞ്ഞോ മഞ്ചാടിച്ചില്ലയില്‍  മെല്ലെ കിന്നാരം ചൊല്ലുന്നു നിറമേഴുമെഴും പൂവുമായ് പുലര്‍ക്കാലമെന്നെ പുല്‍കവേ  നീയുണര്‍ന്നു പാടിയോ  കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പി മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പീ മഞ്ഞോ മഞ്ചാടിച്ചില്ലയില്‍  മെല്ലെ കിന്നാരം ചൊല്ലുന്നു

Published by the catalogue editor. Rights remain with the original creators.