1994 · song 7

Ponmeghame

From Sopaanam

Credits

Singer
KS Chithra
Lyricist
Kaithapram
Composer
SP Venkitesh

Lyrics

പൊന്മേഘമേ ശലഭങ്ങളേ താരങ്ങളേ ഇതിലെ വരൂ നാലമ്പലം നലമായ്‌വരും അരയാൽ കൊമ്പിൽ നാമം ചൊല്ലും ഗന്ധർവൻ കാറ്റേ തുളസീ ദളം ചൂടാൻ വരൂ... മഞൾ കുറിക്കൂട്ടു കൊണ്ടേ തരാം അകത്തമ്മയായ് നിന്നെ എതിരേറ്റിടാം പൂങ്കുളങ്ങരെ തുടി കുളിക്കുവാൻ കൂടെ ഞാനും വരാം ആതിര പെൺകൊടി തിരുതാളിയും കുളിരും തരാം (പൊന്മേഘമേ...) എള്ളെണ്ണ മണമോലും ഇട നാഴിയിൽ പാൽകിണ്ടി നിറയെ പൈമ്പാൽ തരാം പുളിയിലക്കര പുടവ ചുറ്റിയെൻ അരികിൽ എത്തുമോ കാർത്തിക പൈങ്കിളി ചമയം തരാം കളഭം തരാം. (പൊന്മേഘമേ...)

Published by the catalogue editor. Rights remain with the original creators.