Santhanagopalam poster

1994 · song 2

Thaaram Thookum

Credits

Singer
P Jayachandran Sujatha Mohan Chorus
Lyricist
V Madhusoodanan Nair
Composer
Johnson

Lyrics

താരം തൂകും തേനും തേടി- പ്പാറിപ്പോവല്ലേ മേഘമേ താഴെക്കാട്ടില്‍ താഴമ്പൂവിന്‍  തങ്കത്തേനുണ്ടേ മോഹമേ വനമയിലാടുമഴകില്‍   ഈ സ്വരഗന്ധര്‍വ സഭയില്‍ രാഗമായ്‌ വന്നാല്‍ സഫലം ലാവണ്യം (താരം തൂകും...) താഴ്വരയില്‍ കാളിദാസമേഘം  പോലെ നീയും താണിറങ്ങിവന്നാല്‍ വൃന്ദഗാനമായ് ഋതുവാറും പൂത്തുപാടും മാരകാകളി അതിലൊരു ധ്വനിരസമായി  ഞാനുണരും ഞാനുണരും (താരം തൂകും...) രാവുകളില്‍ ഷാജഹാന്റെ മോഹം  പോലെ നീയും മാധവീലതാഗൃഹം പൂകുമെങ്കിലോ നവനാകപ്പൊന്‍‌കുടത്തില്‍ ചന്ദ്രചന്ദനം അതിലൊരു ലയസുഖമായി  ഞാനൊഴുകും ഞാനൊഴുകും (താരം തൂകും...)

Published by the catalogue editor. Rights remain with the original creators.