1994 · song 3

Sankeerthanam

Credits

Singer
KJ Yesudas KS Chithra Chorus
Lyricist
Kaithapram
Composer
Raveendran

Lyrics

സങ്കീർത്തനം സങ്കീർത്തനം  കാരുണ്യത്തിൻ സന്ദേശം കൃഷ്ണനിൽ ഞാനും  ക്രിസ്തുവിൽ നീയും തേടും സ്നേഹം മൂകാർദ്രമാം ആത്മാവുമായ് മോഹച്ചിപ്പിക്കുള്ളിൽ ഞാൻ പാടും സങ്കീർത്തനം സങ്കീർത്തനം  കാരുണ്യത്തിൻ സന്ദേശം എന്റെ മന്ത്രജാലകം  എന്തിനായ് തുറന്നു നീ എന്തിനെന്റെ ജീവനിൽ  സീതയായ് വിതുമ്പി നീ സരയൂ വീണ്ടുമിനി ഒഴുകുകില്ലേ തരളവല്ലരികൾ ഉണരുകില്ലേ വീണ്ടുമെൻ ഓമനേ ചൊല്ലുമോ  സാന്ദ്രമാം സങ്കീർത്തനം  മുൾക്കിരീടമേന്തുമെൻ  സ്നേഹദൂതനാണു നീ ശ്യാമരാത്രി മായ്ക്കുമെൻ  സൂര്യബിംബമാണു നീ ഉരുകി വീഴുമൊരു മെഴുതിരിയും ഹൃദയതന്തികളിൽ ഈണവുമായ് വീണ്ടുമെൻ ഓമനേ ചൊല്ലുമോ  സാന്ദ്രമാം സങ്കീർത്തനം സങ്കീർത്തനം സങ്കീർത്തനം  കാരുണ്യത്തിൻ സന്ദേശം ആദമായ് ഞാനും ഹവ്വയായ് നീയും  തേടും സ്നേഹം മൂകാർദ്രമാം ആത്മാവുമായ് മോഹച്ചിപ്പിക്കുള്ളിൽ ഞാൻ പാടും സങ്കീർത്തനം സങ്കീർത്തനം  കാരുണ്യത്തിൻ സന്ദേശം

Published by the catalogue editor. Rights remain with the original creators.