1994 · song 3
Kallum malayum
Credits
- Singer
-
KJ Yesudas
- Lyricist
- P Bhaskaran
- Composer
-
Jerry Amaldev
Lyrics
കല്ലും മലയും ഉടച്ചവരേ
കളിമണ്ണും ചെളിയും അരച്ചവരേ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
എല്ലു നുറുങ്ങി പണിതീ മൻണിൽ
സ്വർലോകങ്ങൾ തീർത്തവരേ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
മർദ്ദിതർ ഞങ്ങൾ പീഡിതർ ഞങ്ങൾ
അദ്ധ്വാനിപ്പവർ ഞങ്ങൾ
നിത്യമീ പാരിൽ ചുറ്റി നടക്കുന്ന കൃത്യം
ഞങ്ങൽ തൻ ദൗത്യം
മാനവനൂതന സംസ്കാരത്തിൻ
തേരിതിൽ മുന്നോട്ടു പോവാൻ
പാതകൾ തീർക്കാൻ രാപ്പകലെല്ലാം
പണി ചെയ്യുന്നവൻ നിങ്ങൾ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
ചൊട്ട മുതൽക്കേ ചുടല വരേയ്ക്കും
കഷ്ടപ്പെടുന്നവർ നിങ്ങൾ
പട്ടിണി തിന്നിട്ടും പാടങ്ങൾ തോറും
വിത്തു വിതയ്ക്കുവോർ നിങ്ങൾ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
നിന്ദിതർ ഞങ്ങൾ വഞ്ചിതർ ഞങ്ങൾ
വിദ്യാധാരികൾ ഞങ്ങൾ
വേദന സമ്പാദ്യം ഞങ്ങൾക്ക്
കൈയ്യിലു വേലത്തഴമ്പുകൾ മാത്രം
കൊട്ടാരക്കെട്ടും കോട്ടയും പാരിൽ
കെട്ടിപ്പടുത്തവർ ഞങ്ങൾ
ക്ഷേത്രവും പള്ളിയും ബുദ്ധവിഹാരവും
തീർത്തു വിയർപ്പിനാൽ ഞങ്ങൾ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
പകലന്തിയോളം ചോര വിയർപ്പാക്കി
പണി ചെയ്യുന്നവർ നിങ്ങൾ
പുത്തനാം ലോകക്രമം പടുത്തീടുവാൻ
ബദ്ധപ്രതിഞ്ജർ നിങ്ങൾ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
സൃഷ്ടി സൃഷ്ടി ഞങ്ങൾ തൻ ലക്ഷ്യം
സൃഷ്ടി ഞങ്ങൾ തൻ ദൗത്യം
പുത്തനാം ലോകസമൂഹസമത്വത്തിൻ
സൃഷ്ടിയും ഞങ്ങൾ തൻ ലക്ഷ്യം
സൃഷ്ടിയും ഞങ്ങൾ തൻ ലക്ഷ്യം
Published by the catalogue editor. Rights remain with the original creators.