1994 · song 4

Orumounamaay

Credits

Singer
KS Chithra
Lyricist
Bichu Thirumala
Composer
Raveendran

Lyrics

ഒരു മൗനമായ് പിന്നെയും വന്നു തേങ്ങി മിഴി ചില്ലയിൽ നൊമ്പരം ഒരു മൗനമായ് പിന്നെയും വന്നു തേങ്ങി മിഴി ചില്ലയിൽ നൊമ്പരം ഉതിർ തൂവലിൻ ചുണ്ടിലും ഗ്രീഷ്മ ദാഹം വരൾ ചാലുകൾ തേടിയോ.. [ഒരു മൗനമായ്..... ശരതിങ്കളിൻ പൊയ്കയിൽ പോയകാലം നിഴൽ തോണിയിൽ വന്ന നേരം ശരതിങ്കളിൻ പൊയ്കയിൽ പോയകാലം നിഴൽ തോണിയിൽ വന്ന നേരം മനസിൻ ചൊടിയിൽ മധുരം നുണയാൻ കുറേ ഓർമ്മകൾ മാത്രം [ഒരു മൗനമായ് ... ചിരിക്കൂട്ടിലെ കണ്ണുനീർ മൈന വീണ്ടും ചിലയ്ക്കാത്തൊരീ പാതയോരം ചിരിക്കൂട്ടിലെ കണ്ണുനീർ മൈന വീണ്ടും ചിലയ്ക്കാത്തൊരീ പാതയോരം എരിയും വെയിലിൻ ചുടുമൺകുടിലിൽ നെടുവീർപ്പുകൾ മാത്രം [ഒരു മൗനമായ്.....

Published by the catalogue editor. Rights remain with the original creators.