Parinayam poster

1994 · song 7

Vaishaakhapournamiyo [M]

From Parinayam

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Bombay Ravi

Lyrics

വൈശാഖപൗർണ്ണമിയോ  നിശയുടെ ചേങ്ങിലയോ ആരോ പാടും ശൃംഗാരപദമോ  കോകിലകൂജനമോ (വൈശാഖ...) നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു മുകിൽ മറക്കുടയുള്ള മൂവന്തി അലതുള്ളും പൂങ്കാറ്റിൽ നടനം പഠിക്കുന്നു മനയ്‌ക്കലെപ്പറമ്പിലെ ചേമന്തി (വൈശാഖ...) വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേൽ ഇളവെയിൽ ചന്ദനം ചാർത്തുന്നു നിളയുടെ വിരിമാറിൽ തരളതരംഗങ്ങൾ കസവണി മണിക്കച്ച ഞൊറിയുന്നു (വൈശാഖ...)

Published by the catalogue editor. Rights remain with the original creators.