Viyarppinte Vila poster

1962 · song 9

Varumo varumo gokulapaala

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

വരുമോ വരുമോ ഗോകുലപാലാ വനമാല തരാം ഗോപാലാ (2) കമലമനോഹര മുഖമൊരു നിമിഷം കണ്ടുതൊഴാനൊരു മോഹം- അതിനായ് വരുമോ വരുമോ ഗോകുലപാലാ വനമാല തരാം ഗോപാലാ പീലികള്‍ തിരുകിയ തിരുമുടിയും - നിന്‍ നീലിമ വഴിയും കണ്മിഴിയും (2) ഓടക്കുഴലും കാണണമൊരുനാള്‍ ഒളിചിതറും നിന്‍ മെയ്യും - അതിനായ്  വരുമോ വരുമോ ഗോകുലപാലാ വനമാല തരാം ഗോപാലാ  ഗോവര്‍ദ്ധനഗിരി കുടയായ് പൊക്കിയ കോമളമാം നിന്‍ തൃക്കൈയ്യും (2) കാളിയമര്‍ദ്ദന നര്‍ത്തനമാടിയ കാല്‍ത്താരിണയും കാണണം - അതിനായ്  വരുമോ വരുമോ ഗോകുലപാലാ വനമാല തരാം ഗോപാലാ  കമലമനോഹര മുഖമൊരു നിമിഷം കണ്ടുതൊഴാനൊരു മോഹം- അതിനായ് വരുമോ വരുമോ ഗോകുലപാലാ വനമാല തരാം ഗോപാലാ

Published by the catalogue editor. Rights remain with the original creators.