Paalayam poster

1994 · song 2

Kulirala

From Paalayam

Credits

Singer
KJ Yesudas KS Chithra
Lyricist
Gireesh Puthenchery
Composer
Shyam

Lyrics

കുളിരല ഞൊറിയും പനിനീർ പുഴയിൽ ലാ ലലാ ലലാ ലലാ ഹിമകണമണിയായ് സ്വയമലിയുമ്പോൾ ലാ ലലാ ലലാ ലലാ പൂമഴ പെയ്തതാര് പുളകം നെയ്തതാര് മണിമുകിൽ തിരകളിൽ നീരാടും മഴവിൽകിളിയായ് അരികിൽ വാ അഭിരാമ രാഗപല്ലവിയായ് നെഞ്ചിലൊരനുപമ മഞ്ജരിയിളകി ചന്ദന മഴയുടെ നറുമണി ചിതറി പൂമഴ പെയ്തതാര് പുളകം നെയ്തതാര് ദൂരെ വസന്തം മൂളും ശ്രുതിലയമെന്ന പോലെ സ്വരങ്ങളുണരുമൊരെന്നിൽ ദൂരെ വസന്തം മൂളും ശ്രുതിലയമെന്ന പോലെ സ്വരങ്ങളുണരുമൊരെന്നിൽ നീയെന്റെ ഉള്ളിൽ തീർക്കും  മൗനരാഗം കേൾപ്പൂ ജീവന്റെ പൂമൂടും സ്വർണ്ണനാളം കാൺമൂ ജന്മം ധന്യമായി ഓഹോ ഒഹോ ഓഹോ ഒഹോ സ്വപ്നം പൂർണ്ണമായി ഓഹോ ഒഹോ ഓഹോ ഒഹോ നെഞ്ചിലൊരനുപമ മഞ്ജരിയിളകി ചന്ദന മഴയുടെ നറുമണി ചിതറി പൂമഴ പെയ്തതാര് പുളകം നെയ്തതാര് നീസഗാഗ സസ നിസഗമപാ ലാ ലല ല ലാലാലാ ഗമപ ഗമപ ഗമ പസനിസപാ ല ലല ല ലലലല ലാ ഏതോ പതംഗം പാടും പരിഭവ ഗാനമായെൻ ഹൃദന്തമുണരുകയല്ലോ ഏതോ പതംഗം പാടും പരിഭവ ഗാനമായെൻ ഹൃദന്തമുണരുകയല്ലോ നീയെന്റെ കണ്ണിൽപൂക്കും രാഗഭാവം തേടി നീഹാരമായ് പെയ്യും സൗമ്യഭാവം തേടി മോഹം സാന്ദ്രമായി ഓഹോ ഹൊഹൊ ഓഹോ ഹൊഹൊ മൗനം ഗാനമായി ഓഹോ ഒഹോ ഓഹോ ഒഹോ നെഞ്ചിലൊരനുപമ മഞ്ജരിയിളകി ചന്ദന മഴയുടെ നറുമണി ചിതറി പൂമഴ പെയ്തതാര് പുളകം നെയ്തതാര് മണിമുകിൽ തിരകളിൽ നീരാടും മഴവിൽകിളിയായ് അരികിൽ വാ അഭിരാമ രാഗപല്ലവിയായ് നെഞ്ചിലൊരനുപമ മഞ്ജരിയിളകി ചന്ദന മഴയുടെ നറുമണി ചിതറി

Published by the catalogue editor. Rights remain with the original creators.