Viyarppinte Vila poster

1962 · song 4

Kochu Kuruvi Vaa Vaa

Credits

Singer
KJ Yesudas P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

കൊച്ചുകുരുവീ വാ വാ കൊച്ചുകുരുവീ വാ വാ കൊച്ചുകുരുവീ വാ വാ കൊച്ചുകുരുവീ വാ വാ തന്നനംപാടി നിന്നെയുംതേടി മാരന്‍ വന്നതറിഞ്ഞില്ലേ തന്നനംപാടി നിന്നെയുംതേടി മാരന്‍ വന്നതറിഞ്ഞില്ലേ വര്‍ണ്ണക്കിളിയേ വാ വാ സ്വര്‍ണ്ണക്കിളിയേ വാ വാ വര്‍ണ്ണക്കിളിയേ വാ വാ സ്വര്‍ണ്ണക്കിളിയേ വാ വാ പൂമണമേന്തി തൂമധു ചിന്തി വസന്തം വന്നതറിഞ്ഞില്ലേ പൂമണമേന്തി തൂമധു ചിന്തി വസന്തം വന്നതറിഞ്ഞില്ലേ അഴകിന്‍ തേന്‍കടലില്‍ നീന്തി നീന്തി പോകാം അങ്ങേക്കരയിലൊരു നാട്ടില്‍ ചെന്നു ചേരാം (2) അവിടൊരു പൂവനിയില്‍ കൂടുകെട്ടി വാഴാം അതില്‍ നാം ചേര്‍ന്നിരുന്നു കരളലിഞ്ഞു പ‍ാ‍ടാം (2) കഥപറഞ്ഞു കഥ പറഞ്ഞു രാപ്പകല്‍ ഇരുന്നിടാം (കൊച്ചുകുരുവീ.... ) കാണാത്ത കാഴ്ച്ചകണ്ടു ചുറ്റിനടന്നീടുവാന്‍ മായാത്ത കാന്തികണ്ടു കണ്ണുമയങ്ങീടുവാന്‍ (2) വാടാത്ത പൂക്കള്‍കൊണ്ടു മെത്തയൊരുക്കീടുവാന്‍ വാടാത്ത പൂക്കള്‍കൊണ്ടു മെത്തയൊരുക്കീടുവാന്‍ പാടാത്തപാട്ടുപാടി നിത്യമുറങ്ങീടുവാന്‍ പാടാത്തപാട്ടുപാടി നിത്യമുറങ്ങീടുവാന്‍ മധുവിധുതന്‍ മധുരിമയില്‍ മതിവരാതെ നീന്തുവാന്‍ (കൊച്ചുകുരുവീ..... )

Published by the catalogue editor. Rights remain with the original creators.