Kudumba Vishesham poster

1994 · song 2

Kollamkottu Thookkam Nernna [F]

Credits

Singer
P Susheela
Lyricist
Bichu Thirumala
Composer
Johnson

Lyrics

കൊല്ലംകോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി കോതാമൂരി പാട്ടും പാടി വായോ ഈ വഴി ആയിരം കാവിലെ ആവാരം പൂവിനെ ആട്ടിയുറക്കാൻ ഊഞ്ഞാലും കൊണ്ടു വാ പൈങ്കിളീ  കൊല്ലംകോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി കോതാമൂരി പാട്ടും പാടി വായോ ഈ വഴി പിച്ചകച്ചോട്ടിൽ പിച്ച വെച്ചും മച്ചകക്കൂട്ടിൽ മുട്ടിഴച്ചും കാൽ വളര് അക്ഷരപ്പാട്ടിൽ ആ കുറിച്ചും അക്കങ്ങൾ പൂത്ത പൂ  പറിച്ചും കൈ വളര് പൂങ്കുറുമ്പേ ചെല്ല പൊൻതിടമ്പേ എന്നും ഈ കൊതുമ്പു തോണിയൂന്നും  പൂനയമ്പു നീ  (കൊല്ലംകോട്ട്...) ഇത്തിരി കൊണ്ടുമൊത്തിരികൾ കൊത്തിയിടുന്ന കിക്കിളികൾ തക്കിളികൾ കത്തിയമർന്ന ചാമ്പലിലും പൊട്ടിവിടർന്ന പൂങ്കിളികൾ മൺകിളികൾ കൊച്ചു മോഹം കൊണ്ടു മച്ചുമേയും നമ്മൾ കണ്ണുനീർക്കണം മെനഞ്ഞ  പുഞ്ചിരിക്കുടം  (കൊല്ലംകോട്ട്...)

Published by the catalogue editor. Rights remain with the original creators.