Kudumba Vishesham poster

1994 · song 1

Kollamkottu Thookkam Nernna

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Johnson

Lyrics

കൊല്ലംകോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി കോതാമൂരി പാട്ടും പാടി വായോ ഈ വഴി ആയിരം കാവിലെ ആവാരം പൂവിനെ ആട്ടിയുറക്കാൻ ഊഞ്ഞാലും കൊണ്ടു വാ പൈങ്കിളീ (കൊല്ലംകോട്ട്..) പിച്ചകച്ചോട്ടിൽ പിച്ച വെച്ചും മച്ചകക്കൂട്ടിൽ മുട്ടിഴച്ചും കാൽ വളര് അക്ഷരപ്പാട്ടിൽ ആ കുറിച്ചും അക്കങ്ങൾ പൂത്ത പൂ  പറിച്ചും കൈ വളര് പൂങ്കുറുമ്പേ ചെല്ലപൊൻ തിടമ്പേ എന്നും ഈ കൊതുമ്പു തോണിയൂന്നും പൊൻ നയമ്പു നീ (കൊല്ലംകോട്ട്...) ഇത്തിരി കൊണ്ടുമൊത്തിരികൾ കൊത്തിയിടുന്ന കിക്കിളികൾ തക്കിളികൾ കത്തിയമർന്ന ചാമ്പലിലും പൊട്ടി വിടർന്ന പൂങ്കിളികൾ മൺ കിളികൾ കൊച്ചു മോഹം കൊണ്ടു മച്ചു മേയും നമ്മൾ കണ്ണുനീർക്കണം മെനഞ്ഞ  പുഞ്ചിരിക്കുടം (കൊല്ലംകോട്ട്...) ---------------------------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.