Kashmeeram poster

1994 · song 4

Poru Nee Vaarilam

From Kashmeeram

Credits

Singer
KS Chithra MG Sreekumar
Lyricist
Gireesh Puthenchery
Composer
MG Radhakrishnan

Lyrics

പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ  ഉള്ളിൽ മൂളും സാരംഗീ നിൻ ശ്രീലാലാപം കേൾക്കും നേരം നൂപുരം കൊരു‍ക്കുമീ യമുന ധന്യയായ് (പോരു...) ഓരോ സ്വരമുകുളങ്ങൾ ഇതളിടുമേതോ രാവിൻ ആരാമത്തിൽ മഞ്ഞിൻ കുളുർമണിയെണ്ണും മനസ്സിലെ മൗനം ചാർത്തും കാശ്മീരത്തിൽ വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ വരമൊഴി രാധേ നിൻ ഗീതമാവാൻ  സ്വർണ്ണത്തേരിൽ വരും മായക്കണ്ണനെ നിൻ മധുമലർമിഴിമുനയാൽ മൂടുമോ  (പോരു..) കാറ്റിൻ കരകമലങ്ങൾ വിതറിയ മേഘം ചാർത്തും നക്ഷത്രങ്ങൾ ആരോ പ്രിയതരമായ് നിൻ മണിമുടി മൂടാൻ തേടും മുത്താകുമ്പോൾ ശുഭലയദർശനേ നിൻ നെറ്റിപ്പൊട്ടിടാൻ സുമധുര ചന്ദനം ചാലിക്കുമ്പോൾ  കുംഭപ്പൌർണമിതൻ തങ്കക്കൈവിരലിൽ ഒരു മണിമോതിരമായ് മിന്നി ഞാൻ  (പോരു...)

Published by the catalogue editor. Rights remain with the original creators.