1994 · song 5

Illikkaattil Ninnum [M]

From Kadal

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
SP Venkitesh

Lyrics

ഇല്ലിക്കാട്ടില്‍ നിന്നും പുള്ളിക്കുയില്‍ ചോദിച്ചു പള്ളിക്കെട്ടു നടത്തേണ്ടേ കല്യാണത്താലി വേണ്ടേ കസവുള്ള മന്ത്രകോടി വേണ്ടേ കണ്ണുപൊത്തി കണ്ണുപൊത്തി കളിക്കാതെ ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു വേണം വേണം കല്യാണം വേണം ക്ഷണമെല്ലാര്‍ക്കും കൊടുക്കേണം പാട്ടുംവേണം പക്കമേളം വേണം എന്റെ കൂട്ടക്കാര്‍ ചുറ്റും വേണം മാലോകര്‍ പിരിഞ്ഞാല്‍ മണിയറയ്ക്കുള്ളില്‍ മലര്‍മെത്ത പൂകേണം ഇരുമെയ്യാണേലും ഉയിരുകള്‍ രണ്ടും ഉരുകിയൊന്നാകേണം നീ ചൊല്ലരുതൊന്നും ആരോടും പോയ് ചെല്ലക്കുയിലാളേ അരുതരുതേ അരുതരുതേ (ഇല്ലിക്കാട്ടില്‍...) കണ്ണും കണ്ണും തളിർച്ചുണ്ടും ചുണ്ടും പുത്തന്‍ കഥയൊന്നു പറയേണം കാലം വൈകും മുമ്പേ കടലിന്റെ തീരത്തു കുടിലൊന്നു തീര്‍ക്കേണം വലയും വേണം കൊച്ചുവള്ളം വേണം നാളെ കടലൊന്നു കൊയ്യാനായ് കാലം ചെല്ലുമ്പോള്‍ താലോലം പാടാന്‍ കണ്മണിയൊന്നു വേണം നീ ചൊല്ലരുതൊന്നും തന്റേടം പോയ് ചെല്ലക്കുയിലാളേ അരുതരുതേ അരുതരുതേ (ഇല്ലിക്കാട്ടില്‍...)

Published by the catalogue editor. Rights remain with the original creators.