1994 · song 2

Kunkumappoo [F]

From Cabinet

Credits

Singer
KS Chithra
Lyricist
Chunakkara Ramankutty
Composer
SP Venkitesh

Lyrics

കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ എന്റെ പൂങ്കിനാവിലും എന്റെ പൂനിലാവിലും പുതുപുഞ്ചിരിപ്പൂക്കളും രോമഹർഷങ്ങളുമായ് തന്താനത്താന കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ പഞ്ചവർണ്ണക്കിളിയും വന്നൂ  പഞ്ചമരാഗം തൂകാൻ ഹംസകാമിനീ മമ മാനസേശ്വരീ നീലക്കുറിഞ്ഞികൾ പൂവിടും ഉല്ലാസവേളയിതാ നീലക്കുറിഞ്ഞികൾ പൂവിടും എങ്ങുമിന്നുത്സവമായ് വെള്ളിച്ചിറകുള്ള മേഘംപോൽ  ഒഴുകി നീ ഒരുങ്ങി വരൂ തന്താനത്താന കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ അന്തിവാനിൽ പാലൊളിതൂകി അമ്പിളിക്കലയും വന്നു പ്രേമദൂതുമായ് കണ്ണിൽ എഴുവർണ്ണമായ് വ്രീളാവതിയായ് സുന്ദരി  മന്ദാരമാലയുമായ് വ്രീളാവതിയായ് സുന്ദരി  കണ്ണിൽ കവിതയുമായ്  വരൂ  പ്രാണനിൽ പീയൂഷമേകുവാൻ നീ അരികിൽ കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ എന്റെ പൂങ്കിനാവിലും എന്റെ പൂനിലാവിലും പുതുപുഞ്ചിരിപ്പൂക്കളും രോമഹർഷങ്ങളുമായ് തന്താനത്താന കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ

Published by the catalogue editor. Rights remain with the original creators.