Vidhi Thanna Vilakku poster

1962 · song 1

Chandanakkinnam

Credits

Singer
P Leela PB Sreenivas
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു - മന്ദഹസിക്കും അമ്പിളിക്കുട്ടാ (2)  താമരപ്പൂമുഖം തന്നിലെത്തി  ചേറു പുരട്ടിയ സുന്ദരക്കുട്ടാ  ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു - മന്ദഹസിക്കും അമ്പിളിക്കുട്ടാ  മാനത്തെ വീടിന്റെ മുറ്റത്തിരുന്നുള്ള  മണ്ണുവാരിക്കളി മതിയാക്കൂ (2)  ഇത്തിരി നേരത്തെ മൂവന്തി തന്നൊരു  പട്ടു കുപ്പായം മുഷിയില്ലേ (2)  ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു - മന്ദഹസിക്കും അമ്പിളിക്കുട്ടാ  ഇന്നലെ പൂത്തൊരു താരങ്ങളൊക്കെ നീ  തല്ലിക്കൊഴിച്ചതു കണ്ടല്ലോ (2)  വെള്ളിമുകിലിന്റെ വള്ളിക്കുടിലിൽ  കള്ളനൊളിച്ചതു കണ്ടില്ലേ (2)  ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു - മന്ദഹസിക്കും അമ്പിളിക്കുട്ടാ

Published by the catalogue editor. Rights remain with the original creators.