1994 · song 3
Madhuvanangal
Credits
- Singer
-
KS Chithra
Sujatha Mohan
- Lyricist
-
ONV Kurup
- Composer
- Johnson
Lyrics
മധുവനങ്ങൾ പൂവണിഞ്ഞൂ
മധുപനായ് നീ മൂളി വന്നു
വെണ്മയൂരമായ് നൃത്തമാടുവാൻ
നിറനിലാവണിഞ്ഞൊരീ
നിശയിൽ അരികിൽ നീ വരൂ (മധുവനങ്ങൾ..)
കാറ്റിലീ ചമ്പകം പൂത്തുണർന്നൂ നറുമണം
പാട്ടിലീ ആർദ്രമാം ആത്മരാഗ പരിമളം
പാതിരാപ്പൂവിൻ നെടുവീർപ്പിൻ സൗരഭം
പാറുമീ കാറ്റിലെൻ ആത്മാവിൻ മർമ്മരം
നീയറിഞ്ഞുവോ (മധുവനങ്ങൾ..)
ഏതൊരാൽച്ചോട്ടിലോ ദേവദാരുത്തണലിലോ
ഈ വെറും സ്വപ്നമാം പൂവുണർന്ന വനിയിലോ
ഗായകാ നീയീ അനുരാഗലോലയാം
കന്യയെത്തേടുന്ന ഗന്ധർവനായ് വന്നൂ
വേണുവൂതുന്നൂ (മധുവനങ്ങൾ..)
-----------------------------------------------------
Published by the catalogue editor. Rights remain with the original creators.