Venkalam poster

1993 · song 4

Pathu Veluppinu (M)

From Venkalam

Credits

Singer
Biju Narayanan
Lyricist
P Bhaskaran
Composer
Raveendran

Lyrics

പത്തുവെളുപ്പിന് മുറ്റത്തുനിക്കണ കസ്തൂരിമുല്ലക്ക് കാതുകുത്ത് എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത് (പത്തുവെളുപ്പിന്) വില്വാദ്രിനാഥൻ പള്ളിയുണരുമ്പോൾ പഞ്ചമിചന്ദ്രന് പാലൂട്ട് (2) വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് കല്ലടിക്കോട്ടുന്ന് കല്യാണം (പത്തുവെളുപ്പിന്) കല്യാണപ്പെണ്ണിനും ചെക്കനുമിന്ന് കിള്ളിക്കുറിശ്ശിയിൽ വരവേൽപ്പ്(2) നാക്കില നിറപറ പൂക്കുല പൊൻ‌കണി നാലുംവച്ചുള്ളൊരു വരവേൽപ്പ് (പത്തുവെളുപ്പിന്) മാനത്തുരാത്രിയിൽ പുള്ളിപ്പുലിക്കളി മായന്നൂർ കാവിൽ പാവക്കൂത്ത് പെണ്ണിനുരാത്രിയിൽ പൂത്തിരുവാതിര ചെക്കന്റെ മോറ് ചെന്താമര (പത്തുവെളുപ്പിന്)

Published by the catalogue editor. Rights remain with the original creators.