1993 · song 2

Kunkumavum

From Varam

Credits

Singer
MG Sreekumar Sujatha Mohan
Lyricist
Gireesh Puthenchery
Composer
Ouseppachan

Lyrics

കുങ്കുമവും കുതിര്‍ന്നുവോ  ചന്ദനവും നനഞ്ഞുവോ ആതിരരാവിന്‍ ആര്‍ദ്രദളങ്ങള്‍ പൊന്നാതിര രാവിന്റെ  ആര്‍ദ്രദളങ്ങൾ സ്വയം ചമയാന്‍ കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ വാര്‍മുകിലിന്‍ കരളിന്‍ പൂംപീലികള്‍ പാല്‍മഴയായ് പൊഴിയും തീരങ്ങളില്‍ പൊന്നും തളിർച്ചില്ലയില്‍ ഏതോ വിഷുപ്പക്ഷിപോല്‍ നിന്നെക്കിനാക്കാണുമീ നീഹാര മൗനങ്ങളില്‍ വരൂ വരൂ സ്വരമധുവുതിരാന്‍  കുങ്കുമവും കുതിര്‍ന്നുവോ  ചന്ദനവും നനഞ്ഞുവോ നീള്‍മിഴിയില്‍ നിനവിന്‍ പൂക്കാലമായ്‌ നിന്‍ ഹൃദയം നിറയും പൂത്താലമായ് മായും മണിത്തെന്നലില്‍ ചിന്നും ചിരിത്തൂവലായ് മെല്ലെത്തുടിച്ചാടുമീ ചെല്ലക്കിനാവുണ്ണുവാന്‍ വരൂ വരൂ നിറനിഴലഴകേ  കുങ്കുമവും കുതിര്‍ന്നുവോ  ചന്ദനവും നനഞ്ഞുവോ ആതിരരാവിന്‍ ആര്‍ദ്രദളങ്ങള്‍ പൊന്നാതിര രാവിന്റെ  ആര്‍ദ്രദളങ്ങൾ സ്വയം ചമയാന്‍ കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ

Published by the catalogue editor. Rights remain with the original creators.