Samooham poster

1993 · song 3

Thoomanjin nenchilothungi

From Samooham

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Johnson

Lyrics

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലം കാറ്റ് സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ ) പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ ആരാമപ്പന്തലിൽ വീണു പോയെന്നോ മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ ) കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ കളഭമില്ലാതെ മാനസഗീതമില്ലാതെ വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)

Published by the catalogue editor. Rights remain with the original creators.