Pravachakan poster

1993 · song 2

Paal Nilaavil (D]

Credits

Singer
KJ Yesudas KS Chithra
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

പാൽനിലാവില്‍ സ്വയം നനയുവാനോ പൂങ്കിനാവിന്‍ സ്വരം നുകരുവാനോ  കണിമലരേ നീ പോരൂ  മധു മധുരം കൈമാറാന്‍ അല ഞൊറിയും പുതുമഞ്ഞില്‍  ലയസുഭഗം നീരാടാന്‍ ഇനി എന്നെന്നും ഒന്നാകാം  ഇവിടെ രാവുറങ്ങാം പാൽനിലാവില്‍ സ്വയം നനയുവാനോ പൂങ്കിനാവിന്‍ സ്വരം നുകരുവാനോ അളകനന്ദപോലെന്‍  മനമുണരുമാദ്യരാവില്‍ നറുമണിവീണയായ് സ്വരം  പകര്‍ന്നു പാടവേ അല്ലിത്തളിർത്തടങ്ങളില്‍ ചെല്ലക്കതിര്‍ക്കുടങ്ങളില്‍ മെല്ലെത്തട്ടിത്തുടിച്ചാടും മഞ്ഞത്തുമ്പിക്കുറുമ്പികള്‍ എന്നോടും നിന്നോടും സല്ലാപം ഓതുന്നു പാൽനിലാവില്‍ സ്വയം നനയുവാനോ പൂങ്കിനാവിന്‍ സ്വരം നുകരുവാനോ ലളിതപഞ്ചമങ്ങള്‍  മിഴിയുഴിയുമെന്‍ വരങ്ങള്‍ കുളിരലമാലയായ് മനം  മയങ്ങുമോര്‍മ്മകള്‍ അന്നക്കിളിക്കുരുന്നുകള്‍  നിന്നെ പുല്‍കും നിനവുകള്‍ സ്വര്‍ണ്ണത്തളിര്‍ച്ചിറകുമായ് തെന്നിത്തെന്നിത്തുടിയ്ക്കവേ കണ്‍കോണിലെൻരാഗ കല്ലോലമാടുന്നു പാൽനിലാവില്‍ സ്വയം നനയുവാനോ പൂങ്കിനാവിന്‍ സ്വരം നുകരുവാനോ  കണിമലരേ നീ പോരൂ  മധു മധുരം കൈമാറാന്‍ അല ഞൊറിയും പുതുമഞ്ഞില്‍  ലയസുഭഗം നീരാടാന്‍ ഇനി എന്നെന്നും ഒന്നാകാം  ഇവിടെ രാവുറങ്ങാം

Published by the catalogue editor. Rights remain with the original creators.