1962 · song 2
Enthinnu Moham
Credits
- Singer
- P Leela
- Lyricist
-
Abhayadev
- Composer
- V Dakshinamoorthy
Lyrics
എന്തിന്നു മോഹം എന്തിന്നു മോഹം
കാനൽ ജലം കൊണ്ട് തീരില്ല ദാഹം
കൊതി കൊണ്ട മദനന്റെ കരളിനു കനിവില്ല
മനമേ നിനക്കില്ല യോഗം
എന്തിന്നു മോഹം എന്തിന്നു മോഹം
കൈയെത്താതുള്ളൊരു കനിയെ കൊതിച്ചു നീ
കണ്ണീരു ചിന്തുകയല്ലേ (2)
കരൾ നീറും നിൻ പ്രേമകഥയാരു കേൾക്കുന്നു
അറിയുന്നതാരു നിൻ ത്യാഗം
എന്തിന്നു മോഹം എന്തിനു മോഹം
നീ കേൾക്കുമാനന്ദ ഗാനം നിലയ്ക്കുമോ
നീ കാണ്മതെല്ലാം കിനാവോ (2)
മതിബിംബമാശിച്ചു കരയുന്നതെന്തിനു
അലമാകുമോ നിന്റെ രാഗം
എന്തിന്നു മോഹം എന്തിനു മോഹം
Published by the catalogue editor. Rights remain with the original creators.