Paithrukam poster

1993 · song 1

Neelaanjanappoovin

From Paithrukam

Credits

Singer
Bombay Jayashri
Lyricist
Kaithapram
Composer
SP Venkitesh

Lyrics

നീലാഞ്ജന പൂവിൻ താരട്ടൂഞ്ഞാലിൽ  തേവാരം നൽകുമീ തങ്കകൈനീട്ടം  ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ  ദ്വാപരം തേടുമെൻ പുണ്ണ്യമോ കണ്ണനോ  യമുനയിൽ കുഴലൂതണം  നീലപ്പീലിയിളകുമാറാടണം  എന്നുമീ തറവാട്ടിലെ  നാലകങ്ങൾ നീളെ നീ ഓടണം  നിൻ ജാതകർമ്മവും ശ്രുതിവേദമന്ത്രവും (2)  തെളിയവേ പൈതൃകം ധന്യമായ് മാറണം  നീലാഞ്ജന പൂവിന് താരട്ടൂഞ്ഞാലിൽ .... സംക്രമം നീയാവണം  സങ്കല്പങ്ങൾ നൈവേദ്യമായ് നിറയണം  ഗോകുലം വിളയാടണം  ഗായത്രിയിൽ ജന്മപുണ്യമണിയണം അറിയാതെയെങ്കിലും ഒരു പാപ കർമ്മവും  അരുതു നിൻ പൈതൃകം ധന്യമായ് തീരണം  നീലാഞ്ജന പൂവിന് താരട്ടൂഞ്ഞാലിൽ ....

Published by the catalogue editor. Rights remain with the original creators.