1993 · song 4

Ganapathibhagavaan

From Padheyam

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Bombay Ravi

Lyrics

ഓം ഹരി ഓം - ഓം ഹരി ഓം ഓം ഹരി ഓം - ഓം ഹരി ഓം ഗണപതിഭഗവാനഭയംതരണം വേൽമുരുകൻ തുണയരുളേണം മൂകാംബികയെൻ സ്വരപല്ലവിയിൽ ബ്രഹ്മലയം പകരേണം.... (ഗണപതി...‍) പുണ്യപാപച്ചുമടുകളോടെ ജീവിതമാമലയേറുമ്പോൾ സൃഷ്‌ടിസ്ഥിതിലയകാരണനാമെൻ ദേവപദങ്ങളിലണയുമ്പോൾ സഹസ്രകോടി ദൈവവരങ്ങൾ അടിയന്നുള്ളിലുയർത്തേണം ഹരിഹരനന്ദനനേ അടിയനു കർമ്മബലം തരണം ശബ്‌ദബ്രഹ്മപരാ‍ത്പരരൂപാ നിൻ നാമം ശരണം.... (ഗണപതി...‍) മത്സ്യകൂർമ്മവരാഹാദികളാം ദശാവതാരമണിഞ്ഞവനേ ആത്മ‍ത്രാണപരായണനായെൻ താപത്രയവും തീർപ്പനേ... ത്രിമൂർത്തിമൂലപ്രകൃതിവരങ്ങൾ മാമകഹൃത്തിലുണർത്തേണം പവനപുരാധിപതേ കൃഷ്ണാ ഭാഗവതപ്രിയനേ... കലിമലമഖിലവുമകലാൻ നിൻതിരുനാമം പാടുന്നേൻ (ഗണപതി...‍)

Published by the catalogue editor. Rights remain with the original creators.