1993 · song 2

Sopaanasangeethalahariyil

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Mohan Sithara

Lyrics

സോപാനസംഗീതലഹരിയില്‍ മുഴുകും ഗോപുര തിരുനടയില്‍ (2) അഗ്രേപശ്യാമി ചൊടികളിലുണരും ഒരര്‍ച്ചനാപുഷ്പമായ് നില്‍പവളേ നിന്റെ കേശാദിപാദ മനോഹരരൂ‍പം കണ്ടു ഞാന്‍ നിര്‍വൃതി കൊണ്ടു (സോപാന...) ആരുടെ നിഴലായ് കൂടെ വരാന്‍ ആരുടെ മുരളികയാവാന്‍ (2) ആരുടെ മാറിലെ മാലേയക്കുളിരാവാന്‍ നിന്‍ തിരുമോഹം  മോഹം   (സോപാന....) മഞ്ജുളാലിന്‍‌ കൊമ്പില്‍ കിളികള്‍ മംഗളമൊഴികള്‍ പാടീ (2‍‌) ധീരസമീരേ യമുനാ തീരേ ആരോ പാടുവതാരോ  ദൂരെ  (സോപാന...)   -----------------------------------------------------------------

Published by the catalogue editor. Rights remain with the original creators.