1993 · song 2

Sree Raama Naamam

From Naaraayam

Credits

Singer
KS Chithra
Lyricist
PK Gopi
Composer
Johnson

Lyrics

ശ്രീരാമ നാമം ജപസാര സാഗരം (2) ശ്രീ പാദ പത്മം ജനി മോക്ഷദായകം സരയൂ നദി പോൽ തിരയിടും ആത്മാവിൽ (ശ്രീരാമ നാമം..) ഓം കാര ധ്വനിയായ് അനശ്വര പൊരുളായ് രാമായണം സ്വരസാന്ദ്രമായ് (2) കവിമുനിയോതിയോ വനമലർ കേട്ടുവോ കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി (ശ്രീരാമ...) നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ കാണാകണം അകതാരിതിൽ (2) അമരകിരീടവും രജത രഥങ്ങളും അപരനു നൽകിയ ദശരഥ നന്ദനാ രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ

Published by the catalogue editor. Rights remain with the original creators.