Manichitrathazhu poster

1993 · song 6

Pazham Thamizhppaattizhayum

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
MG Radhakrishnan

Lyrics

പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറമൈന മയങ്ങി സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ കനവുനെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം (പഴംതമിഴ്) വിരഹഗാനം വിതുമ്പിനിൽക്കും വീണപോലും മൌനമായ്(2) വിധുരയാമീ വീണപൂവിൻ ഇതളറിഞ്ഞ നൊമ്പരം കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകൾ (പഴംതമിഴ്) കുളിരിനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളീ(2) സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു (പഴംതമിഴ്)

Published by the catalogue editor. Rights remain with the original creators.