1993 · song 3

Panchami Chandrika

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
SP Venkitesh

Lyrics

പഞ്ചമിചന്ദ്രിക പോറ്റി വളർത്തിയ മാനത്തെ മാൻകിടാവേ പ്രിയസഖി നിയാരോ സഫലം ദേവി നിൻ ജന്മം സ്നേഹമയം അല്ലിമലർക്കാവിൽ കൂത്തു കാണാൻ വന്നോരമ്പലപ്പൈങ്കിളിയേ പ്രിയസഖി നിയാരോ സഫലം ദേവി നിൻ ജന്മം സ്നേഹമയം താമരമാലയുമായി നീ മെല്ലെ ചേർന്നു നിന്നില്ലേ ചുംബനത്തേൻ നുകർന്നില്ലേ നാം സാന്ത്വനമായ്  നിറഞ്ഞില്ലേ കുളിർ വീണരാവുകളിൽ പനിനീരു പെയ്യുമ്പോൾ ഏതോ കനവിൽ നാം ചേർന്നലിഞ്ഞില്ലേ പഞ്ചമിചന്ദ്രിക പോറ്റി വളർത്തിയ മാനത്തെ മാൻകിടാവേ പ്രിയസഖി നിയാരോ സഫലം ദേവി നിൻ ജന്മം സ്നേഹമയം ജീവിതനദിയൊഴുകുമ്പോൾ പൊന്നലയിളകുമ്പോൾ പ്രണയനിലാമഴയിൽ മുങ്ങി ഒഴുകി മധുവിധു കാലം പുതുനാമ്പുണരുന്നു ഒരു കുഞ്ഞുണരുന്നു കരളിൽ ആശാലത പൂത്തുലയുന്നു പഞ്ചമിചന്ദ്രിക പോറ്റി വളർത്തിയ മാനത്തെ മാൻകിടാവേ പ്രിയസഖി നിയാരോ പ്രിയസഖി നിയാരോ സഫലം ദേവി നിൻ ജന്മം സ്നേഹമയം

Published by the catalogue editor. Rights remain with the original creators.