1993 · song 2
Paathiraakottaarangalil
Credits
- Singer
-
KS Chithra
- Lyricist
-
Bichu Thirumala
- Composer
- SP Venkitesh
Lyrics
പാതിരാ കൊട്ടാരങ്ങളിൽ
ആതിരാ പട്ടും ചൂടി വാ
ആശ തന്നവനേ അഴകുസുന്ദരനേ
ആശ തന്നവനേ അഴകുസുന്ദരനേ
പാതിരാ കൊട്ടാരങ്ങളിൽ
ആതിരാ പട്ടും ചൂടി വാ
മഞ്ഞുതിരും വേളകളില്‍
മനസ്സുതരും ഉമ്മകളില്‍
കനവുകള്‍ നനഞ്ഞോര്‍മ്മയായ്
യൗവ്വനവും ചാരുതയും
ചിറകുതരും ചിന്തകളില്‍
ചിതറിയ ചിമിഴ് ചായമായ്
(മഞ്ഞുതിരും...)
താമരത്തുമ്പീ വാ - തളിരില്
താമസമാക്കാന്‍ വാ
താളംപിടിച്ചുള്ളം കൊതിപ്പിച്ചു
തംബുരു മീട്ടി
ശ്രുതിക്കുടം മൂളിച്ച്
(പാതിരാ...)
കാല്‍ക്കുഴയില്‍ കൊഞ്ചലിടും
കൊലുസ്സുകൾതന്‍ പുഞ്ചിരിയില്‍
ഇളകിയ മനഃസാക്ഷിയായ്
ചിത്രശിലാകന്യകയും
സകലകലാവല്ലഭനും
സദിരിനു തുടക്കങ്ങളായ്
(കാല്‍ക്കുഴയില്‍...)
ചന്ദനക്കല്ലേ നീ
ചുരത്തിയ ചന്ദ്രികപ്പാലാലെ
ശര്‍ക്കരപ്പൂപ്പന്തല്‍
പടർത്തും നൽത്തേന്‍ മഴ-
ചാറിച്ചെളുപ്പം തണുപ്പിച്ചു
(പാതിരാ...)
Published by the catalogue editor. Rights remain with the original creators.