Gazal poster

1993 · song 8

Sangeethame

From Gazal

Credits

Singer
KJ Yesudas KS Chithra
Lyricist
Yusufali Kecheri
Composer
Bombay Ravi

Lyrics

സംഗീതമേ നിന്റെ ദിവ്യ സൌഭാഗ്യത്തിൻ സന്ദേശമായ് ഞാനുണർന്നുവെങ്കിൽ (2) പാഴിരുൾ മൂടിയ മാനസ സാനുവിൽ പാൽക്കതിരായ് പടർന്നുവെങ്കിൽ (2) (സംഗീത...) നിത്യ ദു:ഖത്തിൻ കയങ്ങളിൽ പൂവിടും നീർമലരായെങ്കിൽ ഞാനൊരു നീർമലരായെങ്കിൽ (2) കൊഞ്ചുന്ന പൈതലിൻ ചെഞ്ചുണ്ടിലൂറുന്ന ശിഞ്ജിതമായെങ്കിൽ ഞാനൊരു ശിഞ്ജിതമായെങ്കിൽ ആ....ആ‍...ആ..( സംഗീതമെ..) പൊള്ളുന്ന വേനലിൽ നീറും മനസ്സിന് തേന്മാരിയായെങ്കിൽ ഞാനൊരു തേൻ മാരിയായെങ്കിൽ (2) വിണ്ണിന്റെ കലയായ് പിറന്ന ഞാൻനാളത്തെ പൌർണ്ണമിയായെങ്കിൽ ഞാനൊരു പൌർണ്ണമിയായെങ്കിൽ ആ..ആ...ആ.. ( സംഗീതമേ..)

Published by the catalogue editor. Rights remain with the original creators.