Gandharvam poster

1993 · song 3

Maaliniyude Theerangal

From Gandharvam

Credits

Singer
MG Sreekumar Sujatha Mohan
Lyricist
Kaithapram
Composer
SP Venkitesh

Lyrics

മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം (മാലിനി..) തോഴികൾ അറിയും മുൻപേ മാമുനി ഉണരും മുൻപേ ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ ഇത് നീ ആരോടും പറയില്ലെങ്കിൽ (2) പൂന്തിങ്കൾ പോറ്റും മാനേ കനകത്തിൻ താമരയിൽ പ്രണയത്തിൻ താളുകളിൽ ശാകുന്തളമെഴുതുമ്പോൾ ആരോടും ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ പീലികളിൽ നൂറു നിറം നൽകാം ഇതു നീ ആരോടും പറയില്ലെങ്കിൽ (2) വാർ മയിലേ മഴവിൽ കതിരേ ആരോരും കാണാതെ മലമ്പൻ പുണരുമ്പോൾ ശാകുന്തളമുണരുമ്പോൾ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ

Published by the catalogue editor. Rights remain with the original creators.