Ekalavyan poster

1993 · song 2

Raathrilillikal Poothapol

From Ekalavyan

Credits

Singer
KJ Yesudas Sujatha Mohan
Lyricist
Gireesh Puthenchery
Composer
Rajamani

Lyrics

രാത്രിലില്ലികൾ പൂത്തപോൽ ഒരുമാത്രയീ മിഴി മിന്നിയോ നെഞ്ചിലെ കുളിർവല്ലിയിൽ കണിമഞ്ഞു മൈനകൾ മൂളിയോ (രാത്രിലില്ലികൾ...) നേർത്ത ചില്ലു നിലാവുപോൽ ഒഴുകിവന്നു നിൻ ലോലജാലകവാതിൽ മെല്ലെ തഴുകി നിൽക്കവേ (2) കാത്തിരുന്നു തുടുക്കുമെൻ പാട്ടിലാരുടെ സൗരഭം പ്രേമശീതളഭാവം ശ്യാമമോഹനരാഗം (രാത്രിലില്ലികൾ...) മാറുരുമ്മിയുറങ്ങുവാൻ  മനസ്സു പങ്കിടാൻ ആർദ്രചന്ദനമണിയുമുള്ളിൽ കൊതി തുളുമ്പവേ (2) കാതിലേതൊരു സാന്ത്വനം സ്നേഹമന്ത്ര നിമന്ത്രണം ഇനിയുമെന്റെ കിനാവേ മിഴികൾ ചിമ്മിയുറങ്ങിയോ (രാത്രിലില്ലികൾ...)

Published by the catalogue editor. Rights remain with the original creators.