1962 · song 7
Parannu Parannu
Credits
- Singer
-
P Susheela
Kamukara
- Lyricist
- Thirunayinaarkurichi Madhavan Nair
- Composer
- Br Lakshmanan
Lyrics
ആ ആഹഹഹഹാ...ആ...
പറന്നുപറന്നു പറന്നുപൊങ്ങും പറവകളേ
മധുപകര്‍ന്നു പകര്‍ന്നു വിടര്‍ന്നുമിന്നും മലരുകളേ (2)
ആ......ആ......ആ...
കാണും തോറും മോഹനം
കാനനം ആഹാ ശോഭനം
ആനന്ദത്തിന്‍ നന്ദനം പര-
മഴകിന്‍ വസന്ത നര്‍ത്തനം
പറന്നുപറന്നു പറന്നുപൊങ്ങും പറവകളേ
മന്ദാരക്കാടിന്റെ മാറത്തുനിന്നീ -
മണിവീണമീട്ടുന്ന മായാവിയാരോ (2)
മണിവീണവായിച്ചു മതിയാവും മുന്‍പേ
മണിമേടവിട്ടൊരു ജനകാത്മജയ്ക്കായ്
കാട്ടാറുപാടുന്ന കല്ലോലഗാനം (2)
ആ....ആ......ആ..
പറന്നു പറന്നു പറന്നുപൊങ്ങും പറവകളേ
ആരാജവിഭവങ്ങള്‍ അണിയും നിനക്കീ
ആരണ്യമാനന്ദം അരുളുന്നതാമോ
പ്രിയമേലുമെന്‍ നാഥന്‍ അരികത്തിരുന്നാല്‍
പുരമെങ്ങു കാടെങ്ങു സുരലോകമെല്ലാം
ആനന്ദമായി കാണ്മു ഞാന്‍ (2)
ഓ.....ഓ.....ഓ.....
Published by the catalogue editor. Rights remain with the original creators.