Chamayam poster

1993 · song 1

Anthikkadapurathu

From Chamayam

Credits

Singer
MG Sreekumar Jolly Abraham
Lyricist
Kaithapram
Composer
Johnson

Lyrics

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് (അന്തി) ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരൻ അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ (അന്തി) മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയൻ (2) നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ മാനത്തെ പൂന്തുറയിൽ വലവീശണ കാണൂലേ (2) വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ മീനാണെങ്കിപ്പെടയ്ക്കൂലേ (അന്തിക്കടപ്പുറത്ത്) കടലിനക്കരെ ഏഴിലംപാലയിലായിരം മൊട്ടുവിരിയൂലേ ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാൻ ഓമനവണ്ടു മുരളൂലേ (കടൽ) അക്കരെയിക്കരെ ഓടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ (അക്കരെ) മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു തെളങ്ങൂലേ (അന്തി) താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിൻ കുട്ടികൾ അക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട് മലർപ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ പറയച്ചെണ്ടകളലറി തരികിടമേളമടിച്ചുമുഴക്കും നേരം ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ് (താരി) ഞാനും കേട്ടേ - ഞാനും കണ്ടെ അവനവനിന്നു കലമ്പിയ നേരത്തെൻ‌റെ കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി- യനങ്ങിയിരമ്പിയകമ്പടികൂടാൻ അത്തിലുമിത്തിലുമാടംമാനത്തോണികളൊഴുകി തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു താളത്തരികിട തിമൃതത്തെയ് തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി അത്തിമരത്തിൻ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി (തുറ) തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി (2) തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ്

Published by the catalogue editor. Rights remain with the original creators.