1993 · song 3

Inayarayannam

Credits

Singer
MG Sreekumar
Lyricist
PK Gopi
Composer
Mohan Sithara

Lyrics

ഇണയരയന്നം കുളിച്ചു കേറി  പൊന്‍‌തൂവല്‍ ചീകിമിനുക്കും ഇലവീഴാപ്പൂഞ്ചോലക്കരയില്‍ ഈറക്കുഴലൂതാന്‍ വാ  പുള്ളോപ്പൂങ്കുയിലേ നാടോടിക്കഥ പറയാന്‍ വാ (ഇണയരയന്നം...) ഈറത്തുകില്‍ മാറിയുടുത്ത്  ഇളവന്നൂര്‍ നടുമുറ്റത്ത് അരിപ്പൊടിക്കോലമെഴുതും  ഇളമുറത്തമ്പുരാട്ടി അണിവിരല്‍ത്തുമ്പുകൊണ്ട- കത്തളത്തില്‍ നീ ആരുടെ മുഖച്ചിത്രം വരച്ചൂ  നീ വരച്ചു (ഇണയരയന്നം...) തച്ചോളിത്തിലകമണിഞ്ഞ്  കര്‍പ്പൂരത്താലമുഴിഞ്ഞ് അറപ്പുരവാതില്‍ തുറക്കും  ആരോമല്‍ തമ്പുരാനെ ചുരികത്തഴമ്പുള്ള കൈവിരല്‍- ക്കൂട്ടിന്നുള്ളില്‍ മാടപ്പിറാവായ് ഞാനിരിക്കാം ഞാനിരിക്കാം (ഇണയരയന്നം...)

Published by the catalogue editor. Rights remain with the original creators.