1993 · song 7

Varnathodu Viral

From Arthana

Credits

Singer
KJ Yesudas KS Chithra
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

വര്‍‌ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍‌ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍‌മഴ നമ്മള്‍ക്കരുളിയ  ഭാവപ്പൊലിമയിലാടിത്തളരുകയായ് തളകളിളകി...തളിരുടലുമിളകി  മൊഴികളൊഴുകി...പുതു കവിത വിതറി സ്വയം മയങ്ങിയ മണിക്കിനാക്കളിലുണര്‍ന്ന  പഞ്ചമമുതിരുമഴകിലൊരു വര്‍‌ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍‌ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍‌മഴ നമ്മള്‍ക്കരുളിയ  ഭാവപ്പൊലിമയിലാടിത്തളരുകയായ് മാരിമുകില്‍ മായും മാനം  താരമണിഹാരം ചാര്‍ത്തി കനകമുടിയാടും സായാഹ്നമായ് നീലനിഴലോലും മഞ്ഞിന്‍  തൂവലൊളി ചിന്നും കണ്ണില്‍ പവിഴമണി കോര്‍ക്കും സാമീപ്യമായ് കുരുന്നോര്‍മ്മയില്‍...കുരുന്നീറനായ് മനസ്സില്‍ നീളെ മണിപ്പൂ മൂടും ആര്‍ദ്ര ഭാവഗീതമായ് വരൂ വര്‍‌ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍‌ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍‌മഴ നമ്മള്‍ക്കരുളിയ  ഭാവപ്പൊലിമയിലാടിത്തളരുകയായ് കാറ്റിലൊരു കന്നിപ്പൂവിന്‍ കാതരമൊരാശാഗന്ധം കരളിതളിലേറ്റും തേന്‍‌തുമ്പിയായ് ചാരുതര വീണാനാദം കാതുകളിലിമ്പം ചേര്‍ക്കും തരളമധുരാഗം നീ മൂളവേ ഇനി കാണുമീ...കിനാപ്പീലികള്‍ മനസ്സില്‍ മെല്ലെ വരയ്ക്കും  വര്‍ണ്ണരാജിയായി വന്നു ചേരുമോ വര്‍‌ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍‌ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍‌മഴ നമ്മള്‍ക്കരുളിയ  ഭാവപ്പൊലിമയിലാടിത്തളരുകയായ് തളകളിളകി...തളിരുടലുമിളകി  മൊഴികളൊഴുകി...പുതു കവിത വിതറി സ്വയം മയങ്ങിയ മണിക്കിനാക്കളിലുണര്‍ന്ന  പഞ്ചമമുതിരുമഴകിലൊരു വര്‍‌ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍‌ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍‌മഴ നമ്മള്‍ക്കരുളിയ  ഭാവപ്പൊലിമയിലാടിത്തളരുകയായ്

Published by the catalogue editor. Rights remain with the original creators.