1993 · song 6
Thakilum
Credits
- Singer
-
Unni Menon
- Lyricist
-
Gireesh Puthenchery
- Composer
- SP Venkitesh
Lyrics
പൊൽത്തുടിയും കൊമ്പും
കുഴലും മദ്ദളവും മേളം
മുറുകും പൂപ്പന്തലിനുള്ളിൽ വാ
തകിലും പൊൽത്തുടിയും കൊമ്പും
കുഴലും മദ്ദളവും മേളം
മുറുകും പൂപ്പന്തലിനുള്ളിൽ വാ
കരളിൽ പൊൻവളയും തളയും
ചടുലം ചാഞ്ചാടും നേരം
മന്ദം നെഞ്ചിൽ തഞ്ചിക്കൊഞ്ചും
പതംഗം പാടിയോ
തകിലും പൊൽത്തുടിയും കൊമ്പും
കുഴലും മദ്ദളവും മേളം
മുറുകും പൂപ്പന്തലിനുള്ളിൽ വാ
സോപാനം പാടും തേവാരക്കാവിൽ
പുണ്യാഹം പെയ്യും യാമം
ഗന്ധർവ്വൻ തുന്നും തില്ലാനത്തൂവൽ
മെയ്യാകെ ചാർത്തും നേരം
ബന്ധുരനർത്തകിമാർ ...
തംതാനാ താനാനാ
രംഭതിലോത്തമമാർ
തംതാനാ താനാനാ
രംഗതരംഗമൃദംഗലയങ്ങളിൽ
ഒരുഞൊടിയടിമുടി സുമശരപരവശരായ്
തകിലും പൊൽത്തുടിയും കൊമ്പും
കുഴലും മദ്ദളവും മേളം
മുറുകും പൂപ്പന്തലിനുള്ളിൽ വാ
കരളിൽ പൊൻവളയും തളയും
ചടുലം ചാഞ്ചാടും നേരം
വർണദളങ്ങളണിഞ്ഞ മനസ്സിലൊ-
രസുലഭലഹരികളടിമുടി പകരുകയായ്
ആ...
ഹിന്ദോളം മൂളും നെഞ്ചോരം നീളേ
ശൃംഗാരം പെയ്യും യാമം
മിന്നാരം മിന്നും കൺകോണിൽ പോലും
കൽഹാരം പൂക്കും നേരം
മായികമുദ്രയുമായ്
തംതാനാ താനാനാ
നവരസദീപ്തിയുമായ്
തംതാനാ താനാനാ
നിന്റെ ഹൃദന്ത തടങ്ങളിലെന്നുടെ
തരളിത താണ്ഡവ ഡമരുകമുണരുകയായ്
തകിലും പൊൽത്തുടിയും കൊമ്പും
കുഴലും മദ്ദളവും മേളം
മുറുകും പൂപ്പന്തലിനുള്ളിൽ വാ
കരളിൽ പൊൻവളയും തളയും
ചടുലം ചാഞ്ചാടും നേരം
നാട്യവിലോല കരാംഗുലിയേകുമൊ-
രതിശയമെഴുതിയ കവിതയിതൊഴുകുകയായ്
Published by the catalogue editor. Rights remain with the original creators.