1993 · song 1

Kaathoramaam

From Arthana

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

കാതോരമാരോ മൂളുന്നൊരീണം ശ്രീരാഗമായെൻ ഉള്ളിന്നുള്ളിലെന്നുമെന്നും വരമേകും തൂവെൺകിനാവിൻ പൊൻ തൂവലാലെൻ ഏകാന്തമൗനം നീയലിഞ്ഞലിഞ്ഞു തഴുകി ലയലോലം (കാതോരം..) നിറസന്ധ്യകളിൽ നറുമുന്തിരി പോൽ ചെറുതാരകളുതിരുമ്പോൾ കളിയാടാനും കഥ പറയാനും കനവിലൊരൂഞ്ഞാലുണരും നിൻ കുരുന്നു മോഹശലഭം അതിലാടും (കാതോരം..) ചിറകാർന്നുണരും വനനീലിമയിൽ മനമുതിർമണിയണിയുമ്പോൾ സ്വരതന്ത്രികളിൽ വരമന്ത്രവുമായ് ശുഭകരഗാഥകൾ പാടാം കൂടണഞ്ഞു വീണ്ടുമുണർവിൻ കണിയാവാം (കാതോരം..) ---------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.