1962 · song 2
Lankesha
Credits
- Singer
- P Leela
- Lyricist
- Thirunayinaarkurichi Madhavan Nair
- Composer
- Br Lakshmanan
Lyrics
ലങ്കേശാ സകലഭുവനജയസങ്കാശാ
നവശൃംഗാരാദി രസാലങ്കാരാ - ശ്രീ
ലങ്കേശാ.... (2)
ജഗദേകവീരന്‍ നീ ദശകന്ധരാ
സുഖലോല സുരകാല രതിസുന്ദരാ (2)
നൃത്തഗീത വാദ്യനിപുണ നിസ്തുലശര -
മൃത്യുഞ്ജയ ഭക്തഭാഗ്യപഥാ
(ലങ്കേശാ...)
സുരനാരിമാര്‍ ഞങ്ങള്‍ നടമാടുവാന്‍
വരമാമുനീവൃന്ദം സ്തുതിപാടുവാന്‍
തുകില്‍മാലയെത്തി മൃദംഗത്തിനായ്
സകലോകവും നിന്റെ കതിര്‍മണ്ഡപം
നവരസം കലരുമീ പദസരം കൊഞ്ചവേ
സുഖരസം മിഴികളില്‍ മധുരസം പകരുവാന്‍
നാകനാരിമാരെ നടനമാടിടാം
(ലങ്കേശാ...)
Published by the catalogue editor. Rights remain with the original creators.