1962 · song 1

Chollu Sakhi

Credits

Singer
P Susheela
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

ചൊല്ലുസഖീ...ചൊല്ലുസഖീ.... കാരണം ചൊല്ലുസഖീ (2) ചൊല്ലുവാനാവാത്തൊരുല്ലാസമാര്‍ന്നുള്ളം തുള്ളിക്കളിക്കുന്നതെന്തെ ചൊല്ലുസഖീ...ചൊല്ലുസഖീ.... കാരണം ചൊല്ലുസഖീ  സൂര്യനുദിക്കുമ്പോള്‍ താമരപ്പൂവുപോല്‍ ചാരുമുകില്‍ കണ്ട മാമയില്‍ പോല്‍ (2) ചിത്തം വിടരുന്നു നൃത്തം തുടരുന്നു ചിന്ത തുടിയ്ക്കുന്നതെന്തേ ചൊല്ലുസഖീ... കണ്ടേന്‍.. കണ്ടേന്‍.. കൈവല്യരൂപനെ കണ്ടേന്‍ (2) താരിളം തൂമന്ദഹാസം നീല- ത്താമരപ്പൂവിന്‍ വിലാസം (2) - അതില്‍ ആയിരം സൂര്യപ്രകാശം കനിവേ വടിവായ് കമനീയാംഗനെന്‍ കൈവല്യരൂപനെക്കണ്ടേന്‍  കണ്ടേന്‍... കണ്ടേന്‍.. കൈവല്യരൂപനെക്കണ്ടേന്‍

Published by the catalogue editor. Rights remain with the original creators.