1993 · song 1

Mandana Chandrike

From Aalavattam

Credits

Singer
G Venugopal
Lyricist
Kaithapram
Composer
Mohan Sithara

Lyrics

മദനചന്ദ്രികേ..ഓ..ഓ... മദനചന്ദ്രികേ നീ രചിക്കുമീ കനകരേഖയില്‍ കണ്ടു ഞാന്‍ ചിത്രലേഖയന്നാദ്യരാത്രിയില്‍   നെയ്‌തെടുത്തതാം രൂപം സ്വപ്നസങ്കല്‍പ്പമായ് സപ്തവര്‍ണ്ണങ്ങളായ് ഈ രജനിയിലൊഴുകിയ മധുരലഹരിയില്‍ (മദനചന്ദ്രികേ...) നിന്റെ കല്പനാവൈഭവങ്ങളിൽ..ലാലാ ല ലാ സ്വർഗ്ഗതാരകം മിഴി തുറക്കവേ..ഓ..ഓ..ഓ.. നിന്റെ കല്പനാവൈഭവങ്ങളിൽ സ്വര്‍ഗ്ഗതാരകം മിഴി തുറക്കവേ തൂവിണ്ണിലെ വസന്താഗമം എൻ നെഞ്ചിലെ വികാരങ്ങളായ് (തൂവിണ്ണിലെ..) സാഫല്യം....പൂകുന്നേരം...ഓ..ഓ... (മദനചന്ദ്രികേ...) എന്റെ ഭാവനാജാലകങ്ങളിൽ ..ലാലാ ല ലാ നിന്റെ വൈഭവം പൂ വിരിക്കവേ..ഓ..ഓ..ഓ.. എന്റെ ഭാവനാ ജാലകങ്ങളിൽ നിന്റെ വൈഭവം പൂ വിരിക്കവേ ഈ രാത്രിതൻ നിഴൽക്കുമ്പിളിൽ                                      നിന്നുള്ളിലെ സ്വരോദാരമാം(ഈ രാത്രി..) ലയഭാവം...തേടുന്നേരം...ഓ..ഓ..ഓ.. (മദനചന്ദ്രികേ...)

Published by the catalogue editor. Rights remain with the original creators.