Aagneyam poster

1993 · song 2

Manjumanjeera(f)

From Aagneyam

Credits

Singer
KS Chithra
Lyricist
Kaithapram MD Rajendran
Composer
Johnson

Lyrics

മഞ്ജുമഞ്ജീര ശിഞ്ജിതമോടെ വെൺചന്ദനക്കുളിർ ചാമരം വീശി എൻ പ്രേമ സ്വപ്നമേ നീ പറന്നെത്തീ... നീ പറന്നെത്തീ (മഞ്ജുമഞ്ജീര) പൂക്കാലം പദമാടി പുളിനങ്ങളിൽ പൂന്തെന്നൽ കളിയാടി നളിനങ്ങളിൽ (2) ആകാശം മണിമുത്തായ് (2) ഹിമബിന്ദുവിൽ ആകാശം മണിമുത്തായ് ഹിമബിന്ദുവിൽ ആവേശം തിരതല്ലി സ്വരസിന്ധുവിൽ...സ്വരസിന്ധുവിൽ (മഞ്ജുമഞ്ജീര) നിമിഷങ്ങൾ വെൺമേഘഹംസങ്ങളോ നയനങ്ങൾ സന്ദേശകാവ്യങ്ങളോ (2) പരിരംഭണങ്ങൾ തൻ പരിവേഷമോ അറിയാതെയറിയുന്ന രോമാഞ്ചമോ... രോമാഞ്ചമോ (മഞ്ജുമഞ്ജീര)

Published by the catalogue editor. Rights remain with the original creators.