Soorya Manasam poster

1992 · song 2

Meghattherirangum sanchaari

Credits

Singer
KS Chithra Chorus
Lyricist
Kaithapram
Composer
MM Keeravani

Lyrics

മേഘത്തേരിറങ്ങും സഞ്ചാരീ  മിന്നൽ‌പ്പൂച്ചിലമ്പും കൊണ്ടേ വാ മാലാഖമാർ കാണും മുമ്പേ  താരങ്ങൾ കൺ‌ചിമ്മി നിൽക്കെ എന്നോമൽ മെയ് ചേർന്നുറങ്ങാന്‍ വരൂ  മേഘത്തേരിറങ്ങും സഞ്ചാരീ  മിന്നൽ‌പ്പൂച്ചിലമ്പും കൊണ്ടേ വാ മെല്ലെ പെയ്തു മഞ്ഞിൻ വെള്ളിത്തൂവൽ കിളികൾ പാടീ മന്ത്രമായ് തിങ്കൾത്താലം തുള്ളിത്തൂവും പൂമഴയിൽ താലിപ്പീലിത്താഴ് വാരങ്ങൾ സാന്ദ്രമായ് ഉണരുമീ മലരിയില്‍ മധുരസം നിറയുമ്പോൾ എന്നോമൽ മെയ് ചേര്‍ന്നുറങ്ങാൻ വരൂ  മേഘത്തേരിറങ്ങും സഞ്ചാരീ  മിന്നൽ‌പ്പൂച്ചിലമ്പും കൊണ്ടേ വാ ഹോ രാവിൻ തൂമന്ദസ്മേരം  കാരുണ്യം തൂകവേ ഏതോ പൊന്നല്ലിത്തുമ്പിൽ  നീഹാരം തോർന്നുപോയ് സ്വർഗ്ഗത്തുമ്പീ നിന്നെ തേടി പൂങ്കുടങ്ങൾ സ്വർ‌ണ്ണച്ചിപ്പിക്കുള്ളിൽ വിങ്ങി മർ‌മ്മരം നുരയുമെൻ ലഹരിയിൽ  മുഴുകുവാൻ പോരൂ നീ എന്നോമൽ മെയ് ചേർ‌ന്നുറങ്ങാൻ വരൂ  മേഘത്തേരിറങ്ങും സഞ്ചാരീ  മിന്നൽ‌പ്പൂച്ചിലമ്പും കൊണ്ടേ വാ മാലാഖമാർ കാണും മുമ്പേ  താരങ്ങൾ കൺ‌ചിമ്മി നിൽക്കെ എന്നോമൽ മെയ് ചേർന്നുറങ്ങാന്‍ വരൂ  മേഘത്തേരിറങ്ങും സഞ്ചാരീ  മിന്നൽ‌പ്പൂച്ചിലമ്പും കൊണ്ടേ വാ

Published by the catalogue editor. Rights remain with the original creators.