Soorya Gayathri poster

1992 · song 3

Aalilamanjalil [M]

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Raveendran

Lyrics

ആ . . . . . . . . . . ആ . . . . . . . . . . ആലിലമഞ്ചലിൽ നീയാടുമ്പോൾ ആടുന്നു കണ്ണായിരം ചാഞ്ചക്കം താമരത്തൂമിഴിയിൽ ചാഞ്ചാടും സ്വപ്നമേതോ‌ പൂവൽ പൊന്നും തേനും നാവിൽ തേച്ചതാരോ പാവക്കുഞ്ഞും കൂടെയാട്  (ആലില..) പൂരം നാളല്ലോ പേരെന്താകേണം ഓമ‍ൽ കാതിൽ ചൊല്ലാം (2) നാഗം കാക്കും കാവിൽ നാളെ പൂവും നീരും (2) ഉണ്ണിക്കൈകാൽ വളര് തിങ്കൾപ്പൂ പോൽ വളര് (ആലില..) തങ്കക്കൈക്കുള്ളിൽ ശംഖും താമരയും കാണും കണ്ണിൻ പുണ്ണ്യം (2) സൂര്യഗായത്രിയായ് ആര്യതീർത്ഥങ്ങളിൽ (2) നീരാടാൻ പോയ് വരാം ആരോമൽ പൂങ്കുരുന്നേ (ആലില..)

Published by the catalogue editor. Rights remain with the original creators.