Savidham poster

1992 · song 2

Mounasarovara

From Savidham

Credits

Singer
KS Chithra
Lyricist
Kaithapram
Composer
Johnson

Lyrics

മൗനസരോവരമാകെയുണർന്നു സ്നേഹമനോരഥവേഗമുയർന്നു കനകാംഗുലിയാൽ തംബുരു മീട്ടും സുരസുന്ദരിയാം യാമിനിപോലും പാടുകയായ് മധുഗാനം.. കാതരമാം മൃദുപല്ലവിയെങ്ങോ സാന്ത്വനഭാവം ചൊരിയുമ്പോൾ ദ്വാപര മധുര സ്മൃതികളിലാരോ മുരളികയൂതുമ്പോ‍ൾ അകതാരിൽ അമൃതലയമലിയുമ്പോൾ ആത്മാലാപം നുകരാൻ അണയുമോ സുകൃതയാം ജനനീ.. മാനസമാം മണിവീണയിലാരോ താരകമന്ത്രം തിരയുകയായ് മംഗളഹൃദയധ്വനിയായ് ദൂരെ ശാരിക പാടുകയായ് പൂമൊഴിയിൽ പ്രണവമധു തൂവുകയായ് മണ്ണിൻ മാറിൽ കേൾപ്പൂ സഫലമാം കവിതതൻ താളം..     .

Published by the catalogue editor. Rights remain with the original creators.