Savidham poster

1992 · song 1

Brahmakamalam

From Savidham

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Johnson

Lyrics

ആ..ആ.ആ..ആ.ആ ബ്രഹ്മകമലം ശ്രീലകമാക്കിയ നാദബ്രഹ്മ സുധാമയീ (2) വീണാധരീ ശാദോദരീ പാഹിമാം പാഹിമാം പരി പാഹിമാം (ബ്രഹ്മ...) ദേവീമാഹാത്മ്യ ലഹരിയിലെൻ മനം സർഗസാഗരമാകേണം (2) നൈവേദ്യമന്ത്രാങ്കുരങ്ങളിൽ അമ്മേ അന്നപൂർണ്ണാമൃതമരുളേണം ആത്മപൂജാ മുദ്രകളിൽ ദേവീ ഭാവ തരംഗമുയർത്തേണം (ബ്രഹ്മ...) ജന്മ ജന്മാന്തര പാപശിലകൾ പുണ്യസോപാനമായ് മാറേണം (2) പുണ്യാഹ ജലബിന്ദുവിൽ ദേവീ കാരുണ്യ വാരിധിയുണരേണം നിത്യവുമെൻ ചേതനയിൽ കരുണാ മലയമാരുതനൊഴുകേണം (ബ്രഹ്മ...) ------------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.