Sargam poster

1992 · song 7

Pravahame

From Sargam

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Bombay Ravi

Lyrics

പ്രവാഹമേ... ഗംഗാപ്രവാഹമേ...  സ്വരരാഗഗംഗാപ്രവാഹമേ  സ്വർഗ്ഗീയ സായൂജ്യസാരമേ  നിൻ സ്നേഹഭിക്ഷക്കായ്  നീറിനിൽക്കും തുളസീദളമാണു ഞാൻ,  കൃഷ്ണ- തുളസീദളമാണു ഞാൻ... (സ്വരരാഗ...)  നിന്നെയുമെന്നെയുമൊന്നിച്ചിണക്കി  നിരുപമനാദത്തിൻ ലോലതന്തു  നിൻ ഹാസരശ്‌മിയിൽ മാണിക്യമായ് മാറി  ഞാനെന്ന നീഹാരബിന്ദു.... (സ്വരരാഗ...)  ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ  ഈ വിശ്വം ചേതനാശൂന്യമല്ലോ..  എൻ വഴിത്താ‍രയിൽ ദീപം കൊളുത്തുവാൻ  നീ ചൂടും കോടീരമില്ലേ.... (സ്വരരാഗ...)

Published by the catalogue editor. Rights remain with the original creators.