1992 · song 2

Kalabhakkuri

Credits

Singer
KJ Yesudas Chorus
Lyricist
ONV Kurup
Composer
Mohan Sithara

Lyrics

കളഭക്കുറി ചാർത്തണ്ടേ കതിരോലകൾ പൂമാലേം ചാർത്തണ്ടേ ഓ ചാർത്തണ്ടേ മഴവില്ലു കുലച്ചെയ്യും മലരമ്പൻ ചേലൊത്തു പായുമ്പോൾ ഓ പായുമ്പോൾ ആടി വാ ഇനി മാലോകരെല്ലാരും പാടി വാ മയിൽ വാഹനം പോരുന്നേ പായുവാൻ ശരവേഗത്തിലെമ്പാടും പായുവാൻ മണിത്തേരൊന്നു പോരുന്നേ ഓ ..ഓ..വരൂ വരൂ വരൂ വരൂ (കളഭ..) പന്തീരാങ്കാവിലമ്മേം കണ്ടില്ലേ പന്തീരടീം തൊഴുതു പോന്നില്ലേ കല്യാണവീടുകളിൽ പോയേ വാ പൊന്നോണച്ചന്തകലീൽ പോയേ വാ ഓടിപോയ് ഓടിപ്പോയ് എല്ലാർക്കും കൈനീട്ടം നല്ലോണം പൊന്നോണം കൊണ്ടേ വാ (2)   (കളഭ...) പൊന്നോടു മേഞ്ഞുള്ളൊരു വീടുണ്ടേ ആ വീട്ടിൽ പൊൻ നിറയും പത്തായം ആലോലം തങ്കപ്പടിയൂഞ്ഞാ‍ലും ആടിക്കാർ മാഞ്ഞേ  പോയോണം വാ ഓടിച്ചെന്നെന്നുണ്ണി കൈ തൊട്ടാലീമണ്ണും ഓലോലം കണ്ണഞ്ചും പൊന്നാകും(2) (കളഭ...) ----------------------------------------------------------------

Published by the catalogue editor. Rights remain with the original creators.