Pappayude Swantham Appoos poster

1992 · song 4

Manjupeyyum

Credits

Singer
KS Chithra
Lyricist
Bichu Thirumala
Composer
Ilayaraja

Lyrics

മഞ്ഞുപെയ്യും രാവിൽ  ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും  എൻ കനവുറങ്ങിയോ ഈ രാവും ഞാനും  നിൻ മുന്നിൽ ശൃംഗാരം പെയ്യും ഈ മൗനം പോലും വാചാലം  സല്ലാപ തോറ്റം ആനന്ദംചോരും പൂമഞ്ചം  ഈ ശയ്യാമഞ്ചം ആവേശംചേരും ഉന്മാദം  എൻ അംഗോപാംഗം മഞ്ഞുപെയ്യും രാവിൽ  ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും  എൻ കനവുറങ്ങിയോ മാനത്തന്തി പൊന്നുംതിങ്കൾ തിരി ഓരോന്നേഴും താഴ്ത്തി ചോലക്കൂട്ടിൽ നീലക്കൂമൻ  ഇല ജന്നൽ വാതിൽ ചാരി ഇനിയും ചായാത്ത പൂക്കൾ  ഇനിയ മോഹങ്ങളോ മനസ്സു പൂക്കുന്ന രാവിൽ  കുളിരു കൂടുന്നുവോ ആലോലം വീശും  പൂന്തെന്നൽ താരാട്ടും പാട്ടിൽ താലോലം ചായാം താരമ്പേ  ഒന്നിഷ്ടം കൂടാം മഞ്ഞുപെയ്യും രാവിൽ  എൻ മനസ്സുണർന്നുവോ കണ്ണും കണ്ണും തേടും  എൻ കനവുണർന്നുവോ ഈ രാവും ഞാനും  നിൻ മുന്നിൽ ശൃംഗാരം പെയ്യും ഈ മൗനം പോലും വാചാലം  സല്ലാപ തോറ്റം ആനന്ദം ചോരും പൂമഞ്ചം  ഈ ശയ്യാമഞ്ചം ആവേശം ചേരും ഉന്മാദം  എൻ അംഗോപാംഗം മഞ്ഞുപെയ്യും രാവിൽ  ഈ മനസ്സുറങ്ങിയോ കണ്ണുംകണ്ണും തേടും  എൻ കനവുറങ്ങിയോ ഈറക്കോലിൽ ഏരിക്കാറ്റിൻ  സുഖശായീ രാഗാലാപം മേഘത്തേരിൽ മാരിക്കീറിൻ  ശുഭരാത്രീ സന്ദേശങ്ങൾ കുളിരു കുത്തുന്ന കുമ്പിൾ  ഇനി നമുക്കുള്ളതോ പുതിയ രോമാഞ്ചമെല്ലാം  പുലരി തേടുന്നുവോ ഈ മോഹക്കൂട്ടിൽ ഈ കാറ്റിൽ ഈ യാഗചാറ്റിൽ ഒന്നീണം ചേരാം ഒന്നാകാം  ഒന്നിഷ്ടം കൂടാം മഞ്ഞുപെയ്യും രാവിൽ  ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും  എൻ കനവുറങ്ങിയോ

Published by the catalogue editor. Rights remain with the original creators.