Oottyppattanam poster

1992 · song 2

Ranjini Priyaranjani

Credits

Singer
KJ Yesudas P Madhuri
Lyricist
Gireesh Puthenchery
Composer
Johnson

Lyrics

രഞ്ജിനി... രഞ്ജിനി പ്രിയരഞ്ജിനി  രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനി പ്രിയരഞ്ജിനി  രാഗവികാര തരംഗിണീ മിഴികളിലേതോ കവിതയുമായ് നീ ഇതുവഴിയേ വന്നു  ഇനിയെന്റെ ഗാനവും ജീവിതരാഗവും  ഇതളിടും ഈ സ്വപ്നവും നിനക്കു മാത്രം ആഹാഹാ ആഹാഹാ ആഹാഹാ ആഹാഹാ...ആ.... (രഞ്ജിനി...) ഓർമ്മയിൽ വിരിയും ഈ മൃദുഹാസം  മായ്ക്കുവതെങ്ങിനെ ഞാൻ അലിയുമെൻ മൗനവും മാസ്മരപ്രേമവും  എനിക്കുള്ളതൊക്കെയും നിനക്കു മാത്രം ആ..... രഞ്ജിനി പ്രിയരഞ്ജിനി  രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനീ...രഞ്ജിനീ...രഞ്ജിനീ...

Published by the catalogue editor. Rights remain with the original creators.